വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ കത്തിനശിക്കാത്ത രഹസ്യം

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ കത്തിനശിക്കാത്ത രഹസ്യം

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകര്‍ത്ത സെപ്റ്റംബര്‍ 11ല്‍ മരവിച്ച ന്യൂയോര്‍ക്ക് നഗരത്തിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ക്കുകയായിരുന്ന ജോയേല്‍ മെയ്‌റോവിറ്റ്‌സ് എന്ന ഫോട്ടോഗ്രാഫറുടെ സമീപത്തേയ്ക്ക് കൈയ്യില്‍ ഒരപൂര്‍വ്വ വസ്തുവുമായി അഗ്നിശമനസേനാംഗങ്ങളില്‍ ഒരാള്‍ ഓടിയെത്തി. അയാളുടെ കൈവശം ഹൃദയാകൃതിയില്‍ ഒരുകിയ സ്റ്റീലില്‍ ഒട്ടിപ്പിടിച്ച ബൈബിളിലെ ഒരു പേജ് കണ്ടു.

അത് ബൈബിളിലെ വെറുമൊരു പേജ് അല്ലായിരുന്നു. മലയിലെ പ്രസംഗത്തിന്റെ ഭാഗം ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു അത്. പേജിന്റെ പകുതിയും തീയില്‍ കത്തിനശിച്ചുവെങ്കിലും, പ്രിതികാരത്തെക്കുറിച്ച് യേശുക്രിസ്തു പറയുന്ന ഭാഗം വളരെ വ്യക്തമായിരുന്നു.

‘കണ്ണിനു പകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചു കൊടുക്കുക.’ മത്തായിയുടെ സുവിശേഷത്തില്‍ പറയുന്ന ഇക്കാര്യങ്ങള്‍ കത്തിനശിക്കാതെ വന്നതും, വളരെ കൃത്യമായി ആ പേജ് തന്നെ കാണാന്‍ ഇടയായതും ഫോട്ടോഗ്രാഫറെ വല്ലാതെ അതിശയിപ്പിച്ചു.

2010 ല്‍ മെയ്‌റോവിറ്റ്‌സ് കത്തിനശിക്കാത്ത ബൈബിള്‍ ഭാഗം സെപ്റ്റംബര്‍ 11ന്റെ സ്മരണാര്‍ത്ഥം ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു.

You must be logged in to post a comment Login