വേശ്യകളുടെ പുനരധിവാസ കേന്ദ്രത്തില്‍ ഫ്രാന്‍സിസ് പാപ്പ

വേശ്യകളുടെ പുനരധിവാസ കേന്ദ്രത്തില്‍ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വേശ്യാവൃത്തി, ലൈംഗികചൂഷണം എന്നിവയില്‍ നിന്നും മോചിപ്പിച്ച് സ്ത്രീകളെ  പുനരധിവസിപ്പിക്കുന്ന  പ്രത്യേക കമ്യൂണിറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. കരുണയുടെ ജൂബിലി വര്‍ഷത്തിലെ മേഴ്‌സി ഫ്രൈഡേയുടെ ഭാഗമായാണ് പാപ്പ ഇവരെ സന്ദര്‍ശിച്ചത്.

ജോണ്‍ XXIII മന്‍ പാപ്പയുടെ നാമത്തിലുള്ള റോമിലെ കമ്യൂണിറ്റിയില്‍ പാര്‍പ്പിച്ചിരിക്കുന്ന 20 സ്ത്രീകളെയാണ് ഫ്രാന്‍സിസ് പാപ്പ ഓഗസ്റ്റ് 20ന് സന്ദര്‍ശിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈഗിംഗ അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട, 30 വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീകളെയാണ് കമ്യൂണിറ്റിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

മനുഷ്യകടത്തിനെതിരെയുള്ള പാപ്പയുടെ സന്ദേശമാണ് തന്റെ സന്ദര്‍ശനം കൊണ്ട് ലോകത്തിന് കാണിച്ചു കൊടുക്കുകയെന്ന് പാപ്പയുടെ കമ്യൂണിറ്റി സന്ദര്‍ശനത്തെ വിവരിച്ച് വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു. മുനുഷ്യത്വത്തിനെതിരെയുള്ള തിന്മയാണ് മനുഷ്യകടത്തെന്നാണ് പാപ്പ പറഞ്ഞിട്ടുള്ളത്.

You must be logged in to post a comment Login