വേശ്യാവൃത്തി ഉപേക്ഷിക്കാന്‍ രണ്ടായിരത്തിലേറെ സ്ത്രീകള്‍ക്ക് കാരിത്താസ് സ്‌പെയ്‌ന്റെ സഹായം

വേശ്യാവൃത്തി ഉപേക്ഷിക്കാന്‍ രണ്ടായിരത്തിലേറെ സ്ത്രീകള്‍ക്ക് കാരിത്താസ് സ്‌പെയ്‌ന്റെ സഹായം

മാഡ്രിഡ്: രണ്ടായിരത്തിലേറെ വനിതകള്‍ക്ക് വേശ്യാവൃത്തിയില്‍ നിന്ന് വിടുതല്‍ പ്രാപിക്കാനായി കാരിത്താസ് സ്‌പെയ്ന്‍ സഹായം നല്കി. മനുഷ്യക്കടത്തിനെതിരെയും അഭയാര്‍ത്ഥികളെ സഹായിക്കാനായും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സഹായം നല്കിയത്.

ആധുനികകാലത്തെ അടിമത്തമായ വേശ്യാവൃത്തി അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും അധികാരികളോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം കേള്‍ക്കാതെ പോകുകയാണ് ചെയ്തത് എന്ന് എണ്‍പത് പേജ് വരുന്ന റിപ്പോര്‍ട്ടില്‍ കാരിത്താസ് സ്‌പെയ്ന്‍ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ മനുഷ്യാവകാശത്തെ ആദരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത്തരംഅടിമത്തങ്ങള്‍ അവസാനിക്കുകയുള്ളൂ എന്ന് കാരിത്താസ് സ്പെയ്ന്‍റെ സ്ത്രീവേശ്യാവൃത്തി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഹില്‍ഡ ഡായെംസ് പറഞ്ഞു.

You must be logged in to post a comment Login