രൂപതാധ്യക്ഷനെതിരെ കേസ് ഫയല്‍ ചെയ്ത് യുഎസ് വനിത, ആരോപണം നിഷേധിച്ച് രൂപതാധ്യക്ഷന്‍

രൂപതാധ്യക്ഷനെതിരെ കേസ് ഫയല്‍ ചെയ്ത് യുഎസ് വനിത, ആരോപണം നിഷേധിച്ച് രൂപതാധ്യക്ഷന്‍

വാഷിങ്ടണ്‍/ഊട്ടി: ലൈംഗികകുറ്റാരോപിതനായി ജയില്‍ശിക്ഷ അനുഭവിച്ച വൈദികന് അധികാരം പുന:സഥാപിച്ചു നല്കിയതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ യുവതി രൂപതാധ്യക്ഷനെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ വൈദികന്റെ അധികാരങ്ങള്‍ പുന:സ്ഥാപിച്ചു നല്കിയില്ല എന്ന് രൂപതാധികാരികള്‍ വ്യക്തമാക്കി.

26 വയസുള്ള അമേരിക്കന്‍ യുവതിയായ ജെഫി ആന്‍ഡേഴ്‌സണാണ് ഊട്ടി ബിഷപ് അരുളപ്പന്‍ അമല്‍രാജിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മിനെസ്‌റ്റോയില്‍ ശുശ്രൂഷ ചെയ്തിരുന്ന 2004-2005 കാലത്ത് രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2012 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഫാ. ജോസഫ്. നാലുവര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. വത്തിക്കാന്‍ വൃന്ദങ്ങളുമായി സംസാരിച്ചതിന് ശേഷം രൂപതാധ്യക്ഷന്‍ ഫാ. ജെയപോളിന്റെ സസ്‌പെന്‍ഷന്‍ നീക്കി.

വത്തിക്കാന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും നിരുത്തരവാദിത്തപരമായ നീക്കമാണ് ഇതെന്ന് സര്‍വൈവേഴ്‌സ് നെറ്റ് വര്‍ക്ക് ഓഫ് ദോസ് അബൂസഡ് ബൈ പ്രീസ്റ്റ്‌സിന്റെ ഔട്ട് റീച്ച് ഡയറക്ടര്‍ ബാര്‍ബറ ഡോറിസ് അഭിപ്രായപ്പെടുന്നു. കേസിലെ ഇര ഇപ്പോഴും ഈ ഗ്രൂപ്പില്‍ അംഗവുമാണ്.

എന്നാല്‍ വൈദികന് യാതൊരു ഉത്തരവാദിത്തവും ഏല്പിച്ചിട്ടില്ലെന്നും പദവികള്‍ നല്കിയിട്ടില്ലെന്നും ഊട്ടി രുപതാ വക്താവ് ഫാ.സെല്‍വനാഥന്‍ അറിയിച്ചു. അദ്ദേഹത്തിന് താമസിക്കാന്‍ ഒരു വീട് നല്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഫാ.സെല്‍വനാഥന്‍ പറഞ്ഞു.

You must be logged in to post a comment Login