വൈദികനെതിരെ കൊടുത്ത കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന്

വൈദികനെതിരെ കൊടുത്ത കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന്

മാംഗ്ലൂര്‍: ആദ്യകുര്‍ബാന സ്വീകരണ ക്ലാസില്‍ ഉത്തരം പറയാത്തതിന് കുട്ടിയെ മര്‍ദ്ദിച്ച വൈദികനെതിരെ കൊടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന്മേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന് പുതിയ വാര്‍ത്ത. ഇടവക വികാരി ആന്‍ഡ്രൂസ് ഡികോസ്റ്റയ്‌ക്കെതിരെയാണ് കേസ്.

ഏപ്രില്‍ 12 ന്ഔര്‍ ലേഡി ഓഫ് ഫാത്തിമാ ചര്‍ച്ചില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പതുവയസുകാരനായ കുട്ടി ഈ സംഭവം മാതാപിതാക്കളെ അറിയിച്ചതോടെ ഏപ്രില്‍ 18 ന് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. നിര്‍ദ്ധന കുടുംബമാണ് ഇവരുടേത്. ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് വൈദികനെതിരെ കേസ് എടുത്തില്ല.

ഫാ. മുള്ളേഴ്‌സ് ഹോസ്പിറ്റലില്‍ ഫാത്തിമാ വാര്‍ഡില്‍ ചികിത്സയില്‍കഴിയുകയാണ് ഫാ. ആന്‍ഡ്രൂസ് എന്നതാണ് ഇതിനുള്ള വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദമുണ്ടായിരിക്കുന്നത്. ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് യുനൈറ്റഡ് ക്രിസ്ത്യന്‍സ് അസോസിയേഷന്‍ രൂപതാ ബിഷപ് അലോഷ്യസ് പോള്‍ ഡിസൂസയ്ക്ക് അയച്ച നിവേദനത്തില്‍ പറയുന്നു.

കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് ശേഷം ഫാ. ഡിക്കോസ്റ്റ ഹെപ്പര്‍ടെന്‍ഷന്റെ ചികിത്സയിലാണെന്ന് രൂപതയുടെ പിആര്‍ഒ ഫാ.വില്യം മെനേസെസ് അറിയിച്ചു. അദ്ദേഹം കേസുമായി സഹകരിക്കുമെന്നും.

You must be logged in to post a comment Login