വൈദികനെ കഴുത്തറുത്തു കൊന്നു, പാരീസ് ദേവാലയത്തില്‍ കഠാര ആക്രമണം

വൈദികനെ കഴുത്തറുത്തു കൊന്നു, പാരീസ് ദേവാലയത്തില്‍ കഠാര ആക്രമണം

പാരീസ്: വടക്കന്‍ നോര്‍മണ്ടിലെ റൗനിലെ ദേവാലയത്തില്‍ കത്തികളുമായി അക്രമികള്‍ അതിക്രമിച്ചുകയറി വൈദികനെ കഴുത്തറുത്ത് കൊന്നു. അഞ്ചുപേരെ ബന്ദികളാക്കി. രണ്ട് അക്രമികളെ സുരക്ഷാസേന വെടിവച്ചുകൊന്നു. വൈദികന്‍,രണ്ടു കന്യാസ്ത്രീകള്‍, ആരാധനയ്ക്ക് വന്നവര്‍ എന്നിവരാണ് ബന്ദികളാക്കപ്പെട്ടത്.

ബാസ്റ്റില്‍ ദിനാഘോഷചടങ്ങുകള്‍ നടക്കുന്നതിനിടെ നടത്തിയ ഭീകരാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ ആക്രമണം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

You must be logged in to post a comment Login