വൈദികനെ കഴുത്തറുത്ത് കൊന്ന സംഭവം; മാര്‍പാപ്പ അപലപിച്ചു

വൈദികനെ കഴുത്തറുത്ത് കൊന്ന സംഭവം; മാര്‍പാപ്പ അപലപിച്ചു

റൗവന്‍: വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ അക്രമികള്‍ അതിക്രമിച്ചു കയറി ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫാ. ജാക്വെസ് ഹാമെലിനെ കഴുത്തറുത്തു കൊന്ന സംഭവത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു. വേദനയും ഭീതിയും ഉളവാക്കുന്ന ആക്രമണമാണ് ഫ്രാന്‍സില്‍ നടന്നതെന്ന് പാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തെപറ്റി സദാ പ്രസംഗിക്കപ്പെടുന്ന ദേവാലയത്തില്‍ ആക്രമണം നടന്നത് ഏറെ മുറിവേല്പിക്കുന്നതാണ്. വത്തിക്കാന്‍ വക്താവ് ഫാ ഫെഡറിക്കോ ലൊംബാര്‍ഡിയാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രതികരണം അറിയിച്ചത്.

You must be logged in to post a comment Login