വൈദികനെ വെടിവച്ചതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

ധാക്ക: ഇറ്റലിയിലെ കത്തോലിക്കാ വൈദികനെ ബംഗ്ലാദേശില്‍ വെടിവച്ചതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. നവംബര്‍ 18 നാണ് ഫാ. പരോലാരി പിയറോ എന്ന അറുപത്തിനാലുകാരന് കഴുത്തിനും തലയ്ക്കും നിരവധി തവണ വെടിയേറ്റത്. നൂറുകണക്കിന് കത്തോലിക്കര്‍ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. ബംഗ്ലാദേശിലെ ക്രിസ്ത്യന്‍ അസോസിയേഷനും കാത്തലിക് ബിഷപ്‌സ് ജസ്റ്റീസ് ആന്റ് പീസ് കമ്മീഷനും ഇന്ന് ധാക്കയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. കോംബൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലില്‍ മികച്ച ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് അച്ചനെ.

You must be logged in to post a comment Login