‘വൈദികന്‍ ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കരുത്’

വത്തിക്കാന്‍: വൈദികന്‍ ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കരുത്. ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വൈദികന്‍ ഇടത്തരക്കാരനോ അതിലും താഴ്ന്ന നിലവാരമുള്ളവനോ ആയിരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. റോമിലെ ലൊമ്പാര്‍ദോ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദികാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുവിശേഷ പ്രഘോഷണത്തിന് ഇറങ്ങിത്തിരിക്കണമെങ്കില്‍ അതിന് ആഴമേറിയ പഠനവും ഒരുക്കവും ആന്തരികമായ പരിവര്‍ത്തനവും ആവശ്യമാണ്. സെമിനാരിയില്‍ ചെലവഴിക്കുന്ന സമയം വൈദികപഠനത്തിനു വേണ്ടി മാത്രമുള്ളതല്ല, ശരിയായ വൈദിക പരിശീലനത്തിനു വേണ്ടി കൂടിയുള്ളതാണെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

സ്വന്തം നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി ഒരു വൈദികന്‍ പ്രവര്‍ത്തിക്കരുത്. അത്തരത്തിലുള്ളവര്‍ ഒരു സാധാരണ വൈദികനാണ്. ഇവര്‍ക്ക് മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടാകില്ല. ഒരു വൈദികന് സാധാരണത്വം എന്നാല്‍ അജപാലനവിശുദ്ധി ആയിരിക്കണം. വൈദികര്‍ ദൈവത്തിനും മനുഷ്യര്‍ക്കും സേവനം ചെയ്യുന്നവരാകണമെന്നും പാവപ്പെട്ടവരുടെയിടയില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നവരാകണമെന്നും മേലധികാരികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാകണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login