വൈദികന് നേരെ അക്രമം: ആസൂത്രിതമെന്ന് ആരോപണം

വൈദികന് നേരെ അക്രമം: ആസൂത്രിതമെന്ന് ആരോപണം

കോയമ്പത്തൂര്‍: രാമനാഥപുരം രൂപത പ്രൊക്യുറേറ്റര്‍ ഫാ.ജോസ് കന്നുംകുഴിയെയും അല്മായ പ്രതിനിധികളെയും ക്രൂരമായി മര്‍ദ്ദിച്ചത് ആസൂത്രിതമായിരുന്നുവെന്ന് ആരോപണം. മുന്നില്‍ വച്ചു കൊടിയ മര്‍ദ്ദനം നടന്നിട്ടും അത് തടയാന്‍ പോലീസ് തയ്യാറാകാതിരുന്നതും പ്രതികളാരെന്ന് അറിയാമായിരുന്നിട്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കാത്തതും ഇത്തരമൊരു ആരോപണത്തെ ശരിവയ്ക്കുന്നുണ്ട്.

കോയമ്പത്തൂരിലെ സമൂഹം ഒന്നടങ്കം ഈ അക്രമത്തെ അപലപിച്ചിട്ടും അധികാരികള്‍ അതിന് കാതുകൊടുക്കുന്നില്ല. രണ്ടരകിലോമീറ്ററോളം ബൈക്കുകളില്‍ അക്രമികള്‍ വൈദികനെപിന്തുടരുകയും കാര്‍ തടഞ്ഞ് മര്‍ദ്ദിക്കുകയുമായിരുന്നു.ഫാ.ജോസിന്റെ ളോഹ വലിച്ചുകീറുകയും രക്തം വാര്‍ന്ന് അവശനായ അദ്ദേഹത്തെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.ക്രിസ്തുവിനെ വിളിച്ചു കരയെടാ എന്നായിരുന്നുവത്രെ അക്രമികളുടെ ആക്രോശം.

You must be logged in to post a comment Login