വൈദികപട്ടം സ്വീകരിച്ച് ഇറാഖിലെ അഭയാര്‍ത്ഥി ഡീക്കന്മാര്‍

വൈദികപട്ടം സ്വീകരിച്ച് ഇറാഖിലെ അഭയാര്‍ത്ഥി ഡീക്കന്മാര്‍

ഇര്‍ബില്‍: ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായി അവിടുത്തെ സേവിക്കാന്‍ സന്നദ്ധരായി മൂന്ന് പുതിയ വൈദികര്‍ ഇറാഖിലെ അഭയാര്‍ത്ഥി ക്യമ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ച അഭിഷിക്തരായി.

സിറിയക്-കത്തോലിക്ക വൈദികരായി ഡീക്കന്‍മാരായ ഇമാദ്, പത്രോസ്, റോണി സലീം മോമിക്ക എന്നിവരാണ് അഭിഷിക്തരായത്. തന്റെ പൗരോഹിത്യം ക്യാമ്പില്‍ കഴിയുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നു, പ്രത്യേകിച്ച് രണ്ടു വര്‍ഷമായി അഭയാര്‍ത്ഥികളായി തുടരുന്ന ക്വാര്‍ഗോഷിലെ ജനങ്ങള്‍ക്ക്. ഫാ. മമോയിക്ക പറഞ്ഞു.

2014ല്‍ ഐഎസ് തീവ്രവാദികളുടെ അക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി തുടരേണ്ടി വന്ന ക്വാര്‍ഗോഷ് സ്വദേശികളാണ് വൈദികപട്ടം സ്വീകരിച്ച മൂന്നുപേരും.

You must be logged in to post a comment Login