വൈദികരുടെ ക്ഷാമം പരിഹരിക്കാന്‍ ഹോങ്കോഗിന് രണ്ട് വൈദികര്‍ കൂടി

വൈദികരുടെ ക്ഷാമം പരിഹരിക്കാന്‍ ഹോങ്കോഗിന് രണ്ട് വൈദികര്‍ കൂടി

ഹോങ്കോഗ്: നാലു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളുണ്ടെങ്കിലും അത്രയും പേര്‍ക്ക് സേവനം ചെയ്യാനാവശ്യമായ വൈദികര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇതാ  ഹോങ്കോഗിന് രണ്ട് വൈദികര്‍ കൂടി. ഫാ. ഇഗ്നേഷ്യസ് ലോ, ഫാ. പോള്‍ ഗുയെന്‍ എന്നിവരാണ് പുതിയതായി അഭിഷിക്തരായത്.

ആംഗ്ലിക്കന്‍ സഭാംഗമായിരുന്നു ഫാ. ഇഗ്നേഷ്യസ്. പിന്നീട് കത്തോലിക്കരായ സുഹൃത്തുക്കള്‍ വഴിയാണ് കത്തോലിക്കാസഭയിലേക്ക് വന്നത്. കത്തോലിക്കാവിശ്വാസം മനസ്സിലാക്കിയതിന് ശേഷമായിരുന്നു സെമിനാരി പ്രവേശനം. വീട്ടുകാരില്‍ നിന്ന് അദ്ദേഹത്തിന് പല എതിര്‍പ്പുകളും നേരിടേണ്ടിവന്നിരുന്നു.

വിശുദ്ധ കുര്‍ബാന തന്റെ ദൈവവിളിക്ക് അടിസ്ഥാനഘടകമായി വര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

You must be logged in to post a comment Login