വൈദികരുടെ ജൂബിലിക്ക് തുടക്കമായി

വൈദികരുടെ ജൂബിലിക്ക് തുടക്കമായി

വത്തിക്കാന്‍: വൈദികരുടെ ജൂബിലി ആചരണം റോമിലെ ജൂബിലി ദേവാലയങ്ങളില്‍ നടന്ന പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദത്തോടെ ആരംഭിച്ചു. വ്യത്യസ്തമായ ഭാഷകളിലുള്ള സമൂഹബലിയര്‍പ്പണം, കുമ്പസാരം, വത്തിക്കാനിലെ രാജവീഥിയിലൂടെയുള്ള കാരുണ്യകവാടം കടക്കല്‍ തുടങ്ങിയവ നടന്നു. പങ്കെടുക്കാനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്ന വൈദികരുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും എണ്ണം ഒരു ലക്ഷത്തോളം വരും. സെന്റ് മേരി മേജര്‍ ബസിലിക്ക, സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, സെന്റ് പോള്‍സ് ബസിലിക്ക എന്നിവിടങ്ങളിലായാണ് ജൂബിലി ആഘോഷം.

You must be logged in to post a comment Login