വൈദികരുടെ ജൂബിലിയാചരണം ഇന്ന് സമാപിക്കും

വൈദികരുടെ ജൂബിലിയാചരണം ഇന്ന് സമാപിക്കും

വത്തിക്കാന്‍: ജൂണ്‍ ഒന്നിന് ആരംഭിച്ച വൈദികരുടെ രാജ്യാന്തരജൂബിലിയാചരണം ഇന്ന് സമാപിക്കും. റോമിലെ പ്രാദേശികസമയം രാവിലെ 9.30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലി മധ്യേ പാപ്പ വചനസന്ദേശം നല്കും ഭാഷകളുടെ അടിസ്ഥാനത്തിലുളള ബലിയര്‍പ്പണം, ആരാധന, കുമ്പസാരം, കരുണയുടെ കവാടം കടക്കല്‍ എന്നിവയാണ് ഒന്നാം ദിവസം നടന്നത്. രണ്ടാം ദിവസം മാര്‍പാപ്പ മൂന്നു ധ്യാനങ്ങള്‍ നല്കി. അമ്പതു മിനിറ്റ് നീളുന്നതായിരുന്നു ഓരോ ധ്യാനവും.

You must be logged in to post a comment Login