വൈദികരുടെ ജൂബിലി ആചരണം വത്തിക്കാനില്‍ ജൂണ്‍ 2, 3 തീയതികളില്‍

വൈദികരുടെ ജൂബിലി ആചരണം വത്തിക്കാനില്‍ ജൂണ്‍ 2, 3 തീയതികളില്‍

വത്തിക്കാന്‍: വൈദികരുടെ ജൂബിലിയാചരണം വത്തിക്കാനില്‍ ജൂണ്‍ 2,3 തീയതികളില്‍ നടക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ കാരുണ്യകവാടം കടക്കാന്‍ വത്തിക്കാനിലെത്തും. രണ്ടിന് റോമിലെ മൂന്ന് മേജര്‍ ബസലിക്കകളായ സെന്റ് പീറ്റേഴ്‌സ്, പോള്‍സ്, ജോണ്‍ ബസിലിക്കകകളിലും വൈദിക സംഗമം നടക്കും. ഡിജിറ്റല്‍ ശൃംഖലയിലൂടെ മാര്‍പാപ്പ വൈദികരെ അഭിസംബോധന ചെയ്യും.

മൂന്നാം തീയതി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന വൈദികസംഗമത്തില്‍ പാപ്പ ദിവ്യബലിയര്‍പ്പിച്ച് വചനചിന്തകള്‍ പങ്കുവയ്ക്കും. വൈദികര്‍ക്കിടയിലേക്ക് പാപ്പ ഇറങ്ങിച്ചെന്ന് അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യും.

You must be logged in to post a comment Login