വൈദികരുടെ സ്‌നേഹം എന്നെ വളര്‍ത്തി- ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവിന്റെ വിശ്വാസജീവിതം

വൈദികരുടെ സ്‌നേഹം എന്നെ വളര്‍ത്തി- ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവിന്റെ വിശ്വാസജീവിതം

ഇത് ജാ കോവാക്‌സ്. റിയോ ഒളിമ്പിംക്‌സില്‍ ഷോട്ട് പുട്ടില്‍ വെള്ളി മെഡല്‍ നേടിയ കായികതാരം.

തന്റെ ഇന്നത്തെ എല്ലാ നേട്ടങ്ങള്‍ക്കും കാരണമായി ജോ കരുതുന്നത് കത്തോലിക്കാ സഭയോടും വൈദികരോടുമുള്ള തന്റെ അഭേദ്യമായ ബന്ധമാണ്. നൈറ്റ്‌സ് ഓഫ് കൊളംബസില്‍ അംഗമായ ഇദ്ദേഹത്തിന് മുമ്പില്‍ മാതൃകാപുരുഷന്മാരായി നിലനില്ക്കുന്നത് എണ്ണമറ്റ കത്തോലിക്കാ പുരോഹിതരും സന്യസ്തരും തന്നെ.

തന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളില്‍ എന്നും സഹായമായുണ്ടായിരുന്നത് വൈദികരാണെന്ന് ജോ നന്ദിയോടെ അനുസ്മരിക്കുന്നു. അവരൊക്കെ ഇപ്പോള്‍ തന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. ജോ പറയുന്നു.

കത്തോലിക്കാസഭയുടെ സാര്‍വ്വത്രികതയാണ് ജോയെ കൂടുതലായി ആകര്‍ഷിക്കുന്നത്. ഈ ലോകത്തില്‍ ഏതു രാജ്യത്തിലെ പള്ളികളിലൂം കുര്‍ബാനയില്‍ പങ്കെടുക്കൂ എല്ലായിടത്തും ഒരേ രീതി തന്നെയാണ്. ചിലപ്പോള്‍ അവരുടെ ഭാഷ മാത്രം മാറിയിട്ടുണ്ടാവും. ജോ പറയുന്നു.

1997 ലായിരുന്നു പിതാവിന്റെ മരണം. പിന്നീട് അമ്മയായിരുന്നു എല്ലാം. മിഷനറീസ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് എന്ന സമൂഹവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നന്നേ ചെറുപ്പം മുതല്‍ക്കേ ജോ കാഴ്ചവച്ചിരുന്നു.

പെനിസ്വല്‍വാനിയായിലാണ് വളര്‍ന്നതെങ്കിലും ബേവേറിയന്‍ പശ്ചാത്തലം അമ്മ വഴിയാണ് ലഭിച്ചിരിക്കുന്നത്.

എല്ലാദിവസവും തങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ടെന്നും ജോ പറയുന്നു.

ബി

You must be logged in to post a comment Login