വൈദികര്‍ പീഡനത്തിന് ഇരകളാക്കിയ രണ്ടുപേരെ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു

വൈദികര്‍ പീഡനത്തിന് ഇരകളാക്കിയ രണ്ടുപേരെ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു

വത്തിക്കാന്‍: വൈദികര്‍ ലൈംഗിക പീഡനത്തിന് ഇരകളാക്കിയ രണ്ടുപേരെ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിച്ചു. ഇറ്റലിക്കാരാണ് രണ്ടുപേരും. ഒരാള്‍ കുട്ടിയും മറ്റെയാള്‍ പ്രായപൂര്‍ത്തിയെത്തിയ ആളുമാണ്. ശനിയാഴ്ച തോറുമുള്ള ജൂബിലി ഓഡിയന്‍സിലായിരുന്നു പാപ്പ ഇരുവരെയും കണ്ടത്.

ജര്‍മ്മന്‍ സൈക്കോളജിസ്റ്റും ഈശോസഭാവൈദികനും പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സിലെ അംഗവുമായ ഫാ. ഹാന്‍സ് സോല്‍നറാണ് ഇക്കാര്യം അറിയിച്ചത്. ബാലലൈംഗികപീഡനത്തിന് ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാദിനം ആചരിക്കുക എന്ന ആശയത്തെ അദ്ദേഹം പിന്തുണച്ചു. കമ്മീഷന്‍ ഈ വര്‍ഷം തന്നെ ഈ വിഷയത്തെ ആസ്പദമാക്കി ഒരു വെബ്‌സൈറ്റ് ആരംഭിക്കും.

You must be logged in to post a comment Login