വൈദികര്‍ രാജകുമാരന്മാരെ പോലെ പെരുമാറരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വൈദികര്‍ രാജകുമാരന്മാരെ പോലെ പെരുമാറരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: വൈദികര്‍ തങ്ങളുടെ പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും ആവശ്യക്കാരെ സഹായിക്കാനാണ് അവര്‍ സന്നദ്ധരാകേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതു ദര്‍ശനവേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

വൈദികര്‍ രാജകുമാരന്മാരെപോലെ പെരുമാറരുത്. ഇത്തരക്കാരെ ക്രിസ്തു ശകാരിച്ചിട്ടുമുണ്ട്.ക്രിസ്തുവിന്റെ മാര്‍ഗ്ഗമാണ് വൈദികര്‍ അനുവര്‍ത്തിക്കേണ്ടത്. ക്രിസ്തു ഒരിക്കലും രാജകുമാരനായിരുന്നില്ല. വൈദികര്‍ രാജകുമാരന്മാരെപോലെയാകുന്നത് സഭയുടെ വേദനയാണ്. ജനങ്ങളില്‍ നിന്ന് അകന്നുകഴിയുന്ന വൈദികര്‍.. ദരിദ്രരില്‍ നിന്ന് അകന്നുജീവിക്കുന്ന വൈദികര്‍.. ഇത് വേദനയാണ്. ഇതൊരിക്കലും ക്രിസ്തുവിന്റെ ചൈതന്യമല്ല.

ദരിദ്രരോടുള്ളക്രിസ്തുവിന്റെ മനോഭാവം പാപ്പ വ്യക്തമാക്കി. ഭാരംവഹിക്കുന്നവരേ നിങ്ങള്‍ എന്റെ അടുക്കല്‍വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ക്രിസ്തുവൊരിക്കലും യജമാനന്‍ ആയിരുന്നില്ല. തന്റെ ഭാരങ്ങള്‍ അവിടുന്ന് മറ്റുള്ളവരുടെ ചുമലുകളിലേക്ക് വച്ചുകൊടുത്തിട്ടുമില്ല. പാപ്പ പറഞ്ഞു.

ബൈബിളില്‍ ക്രിസ്തുവിന്റേതായി കാണുന്ന അവസാനത്തെ കല്പന നിങ്ങള്‍ എന്നില്‍ നിന്നും പഠിക്കുവിന്‍ എന്നാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. തന്നെ അനുകരിക്കാനാണ് അവിടുന്ന് ശിഷ്യന്മാരെ പ്രബോധിപ്പിച്ചത്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login