വൈന്‍ കുടിച്ച് ആഘോഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ പറയുമ്പോള്‍…

വൈന്‍ കുടിച്ച് ആഘോഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ പറയുമ്പോള്‍…

കാനായിലെ വിവാഹവിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കിയ അത്ഭുതത്തെ കുറിച്ച് വത്തിക്കാന്‍ ചത്വരത്തില്‍ സമ്മേളിച്ച വിശ്വാസികളോട് സംസാരിച്ച ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ വാക്കുകള്‍ ശ്രദ്ധാപൂര്‍വം സ്വീകരിക്കേണ്ടതാണ്.

‘വെള്ളം ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായിരിക്കുന്നതു വിരുന്നിന്റെ ആഹ്ലാദം പൂര്‍ണമാക്കാന്‍ വീഞ്ഞ് അത്യാവശ്യമാണ്’ പാപ്പ പറഞ്ഞു. ‘വീഞ്ഞിനു പകരം ചായ കുടിച്ച് വിരുന്ന് അവസാനിക്കുന്നതിന്റെ ചേരായ്മ ഒന്നാലോചിച്ചു നോക്കൂ,’ പാപ്പാ സരസമായി പറഞ്ഞു.

‘വീഞ്ഞ് വിരുന്നുകളില്‍ അവിഭാജ്യഘടകമാണ്. വെള്ളം വീഞ്ഞാക്കുന്ന യേശുവിന്റെ അത്ഭുതം മോശയുടെ നിയമമാകുന്ന വെള്ളത്തെ യേശു രൂപാന്തരപ്പെടുത്തുന്നതിന്റെ അടയാളമാണ്’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആഴമായ ചിന്തകളിലേക്കാണ് ഫ്രാന്‍സിസ് പാപ്പാ ഈ വിശദീകരണം വഴി വിശ്വാസികളെ നയിക്കുന്നത്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് വൈന്‍ (ചിലര്‍ അതിന് മദ്യം എന്ന് തര്‍ജമ ചെയ്തു കളയും!) കുടിച്ച് വിവാഹ പാര്‍ട്ടികള്‍ ആഘോഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു എന്ന് വാദിക്കാന്‍ വരുന്നതിന്റെ അപകടം ഒളിഞ്ഞിരിപ്പുണ്ട്.

ഇസ്രായേലില്‍ യഹൂദരുടെ വിവാഹ ആഘോഷങ്ങളില്‍ വീഞ്ഞ് വിരുന്നിന്റെ അവിഭാജ്യഘടകമായിരുന്നു. (അത് ഇന്നത്തെ അര്‍ത്ഥത്തിലുള്ള മദ്യമായിരുന്നില്ല) അത് അവരുടെ സവിശേഷമായ സാംസ്‌കാരത്തിന്റെ ഭാഗമായിരുന്നു എന്നും ഓര്‍ക്കണം. വിവാഹം പകരുന്ന സന്തോഷത്തിന്റെ അടയാളമായിട്ടാണ് അവര്‍ വീഞ്ഞ് കുടിച്ചിരുന്നത്. നിറഞ്ഞൊഴുകന്നു ദൈവാനുഗ്രത്തിന്റെ പ്രതീകം എന്ന നിലയിലും വീഞ്ഞിന് സ്ഥാനമുണ്ടായിരുന്നു. ശേവാ ബ്രാച്ചോസ് എന്നറിയപ്പെടുന്ന ഏഴു അനുഗ്രഹങ്ങളുടെ കര്‍മത്തിന് ശേഷമാണ് വധൂവരന്മാര്‍ വീഞ്ഞ് കുടിച്ചിരുന്നത്. വിവാഹകര്‍മങ്ങളുടെ ഉപസംഹാരം നടക്കുന്ന ഭാഗത്താണ് ഈ ആചാരം.

 

ഫ്രേസര്‍

You must be logged in to post a comment Login