വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഞായറാഴ്ച അധികവ്യാപാരം വേണ്ട

വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഞായറാഴ്ച അധികവ്യാപാരം വേണ്ട

ലണ്ടന്‍: അധികവ്യാപാരത്തിലൂടെയുള്ള പണം ബ്രിട്ടനിലെ ജനങ്ങള്‍ക്കു വേണ്ട. ഞായറാഴ്ച ദിവസങ്ങളില്‍ വ്യാപരസമയം കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ബ്രിട്ടനിലെ കോമണ്‍ ഹൗസില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. തീരുമാനത്തെ ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ സ്മിത്ത് സ്വാഗതം ചെയ്തു.

ഞായറാഴ്ച വ്യാപാരസമയം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍ തന്നെ രംഗത്തെത്തിയിരുന്നു. വിവിധ ക്രൈസ്ത സഭാ തലവന്‍മാരും ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഞായറാഴ്ചകളില്‍ രാജ്യത്തെ വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ 6 മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കണം എന്നായിരുന്നു ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇതില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക ലാഭം വേണ്ടെന്നാണ് ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളും അഭിപ്രായപ്പെട്ടത്.

You must be logged in to post a comment Login