വ്യത്യസ്ത പുതുവര്‍ഷാഘോഷം; സമ്മാനിച്ചത് പുത്തന്‍ പ്രതീക്ഷ

തോപ്പുംപടി: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സാന്‍തോം കോളനി നിവാസികള്‍ക്ക്‌
പുതുവര്‍ഷാഘോഷം സമ്മാനിച്ചത് പുത്തന്‍ പ്രതീക്ഷകള്‍. തോപ്പുംപടി ഔവര്‍ ലേഡിസ് സ്‌കൂള്‍ സമൂഹസൗഹൃദ വിദ്യാലയ സമിതിയുടെ നേതൃത്വത്തിലാണ് കോളനിയില്‍ പുതുവര്‍ഷ പരിപാടി സംഘടിപ്പിച്ചത്.

നൂറില്‍പരം കുടുംബങ്ങളുള്ള കോളനിയിലെ മുതിര്‍ന്ന അന്തേവാസികള്‍ക്ക് ആഘോഷത്തോടനുബന്ധിച്ച് സ്‌നേഹപ്പുതപ്പും നല്കി. ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന മുപ്പത്തിയേഴാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനവും നടത്തി.

നിര്‍ധനരും ഭവനരഹിതരുമായ നിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും പാര്‍പ്പിടരഹിതരില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ഹൗസ് ചലഞ്ച് പദ്ധതിയുടെ ലക്ഷ്യമെന്നും ഹൗസ് ചലഞ്ച് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറഞ്ഞു.

മന്ത്രി കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു

You must be logged in to post a comment Login