ശാരീരികവൈകല്യമുള്ളവര്‍ക്കായി കമ്മീഷന്‍

ബംഗലൂരു: ശാരീരിക വൈകല്യമുള്ളവര്‍ക്കായി ബംഗലൂരു അതിരൂപതയുടെ കീഴില്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. ലോകവികലാംഗദിനത്തോടനുബന്ധിച്ചാണ് കമ്മീഷന്റെ രൂപീകരണം. ബംഗലൂരു അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസ് കമ്മീഷന്റെ  ഓഫീസ് ഉദ്ഘാടനം ചെയ്തു. ശാരീരികവൈകല്യമുള്ളവരോട് സഭ അനുകമ്പ കാണിക്കണമെന്നും അവരുടെ ക്ഷേമത്തിനായി പ്രത്യേകപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

27 മില്ല്യന്‍ ഇന്ത്യക്കാരില്‍ 2.2% ആളുകളും ഏതെങ്കിലും രീതിയിലുള്ള ശാരീരികവൈകല്യമുള്ളവരാണെന്നും ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ്ജ് കണ്ണന്താനം പറഞ്ഞു.

You must be logged in to post a comment Login