ശിരോവസ്ത്രം നീക്കി ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ ക്രൈസ്തവ യുവതി നിയമയുദ്ധത്തിന്

ശിരോവസ്ത്രം നീക്കി ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ ക്രൈസ്തവ യുവതി നിയമയുദ്ധത്തിന്

അലബാമ: ഡ്രൈവിംഗ് ലൈസന്‍സ് ഫോട്ടോ എടുക്കുന്നതിനു എത്തിയപ്പോള്‍ അധികാരികള്‍ ആവശ്യപ്പെട്ടത് ശിരോവസ്ത്രം നീക്കണമെന്ന്. പക്ഷേ വോണ്‍ അലന്‍ അതിന് തയ്യാറായില്ല. അലബാമ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ക്കെതിരെ കേസുമായി ഇപ്പോള്‍ വോണ്‍ അലന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചില മതവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിച്ചു ഫോട്ടോ ആകാമെങ്കില്‍ എന്തുകൊണ്ട് ആ ആനൂകൂല്യം തനിക്കു അനുവദിക്കാത്തതെന്നാണ് വോണ്‍ അലന്റെ ചോദ്യം. എല്ലാ മതവിശ്വാസങ്ങളോടും സംസ്ഥാന സര്‍ക്കാര്‍ ഒരേ നയമല്ലേ സ്വീകരിക്കേണ്ടത് എന്നാണ് അവരുടെ ചോദ്യം. സിക്ക്, മുസ്‌ലിം മത വിഭാഗങ്ങള്‍ക്കു വഴങ്ങി 2004ല്‍ ശിരോവസ്ത്രത്തൊടൊപ്പം ഫോട്ടോ എടുക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങാന്‍ തയാറല്ലെന്നും ശിരോവസ്ത്രം ധരിച്ചു ഫോട്ടോ എടുക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

You must be logged in to post a comment Login