ശിരോവസ്ത്രവിവാദം: പ്രതിഷേധങ്ങള്‍ തുടരുന്നു

ശിരോവസ്ത്രവിവാദം: പ്രതിഷേധങ്ങള്‍ തുടരുന്നു

images (3)ശിരോവസ്ത്രം നീക്കം ചെയ്യാത്തതിന്റെ പേരില്‍ കന്യാസ്ത്രിയെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ സമ്മതിക്കാത്ത സംഭവത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. മതനേതാക്കളും സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തില്‍ ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. സംഭവം ഏറെ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കന്യാസ്ത്രിയെ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ കൈവിടാതെ തന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കണമായിരുന്നെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഇത് സംഭവിക്കാനേ പാടില്ലായിരുന്നു. ഒരു വ്യക്തിയുടെ മതസ്വാതന്ത്യത്തെയും വിശ്വാസങ്ങളെയും ഒരു തരത്തിലും വ്രണപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ സിസിറ്റര്‍ സെബക്കാണ് ഈ ദുരനുഭവമുണ്ടായത്. എന്‍ട്രന്‍സ് എഴുതണമെങ്കില്‍ കൃത്യമായ ഡ്രസ് കോഡ് പാലിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പുകള്‍ തടയാനാണ് ഇത്തരത്തിലൊരു രീതി സ്വീകരിക്കുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി സ്വീകാര്യമല്ലെന്നും സംഭവം നിരാശാജനകമാണെന്നും ലോക്‌സഭാ എംപിയും മുസ്ലീം ലീഗ് നേതാവുമായ ഇ.റ്റി.മുഹമ്മദ് ബഷീര്‍ പറഞ്ഞു

You must be logged in to post a comment Login