ശിഷ്ടകാലവും സഭാ സേവനത്തില്‍ : ഫാദര്‍ ലംബാര്‍ഡി

ശിഷ്ടകാലവും സഭാ സേവനത്തില്‍ : ഫാദര്‍ ലംബാര്‍ഡി

വത്തിക്കാന്‍: വിരമിക്കുകയാണെങ്കിലും തന്റെ കഴിവും പരിചയസമ്പത്തും സഭാസേവനത്തിനുവേണ്ടി വിനിയോഗിക്കുമെന്ന് ഫാദര്‍ ഫെഡറിക്കോ ലംബാര്‍ഡി.

വത്തിക്കാന്‍ പ്രസ്സ് ഓഫീസ് മേധാവിയായിരുന്ന ലംബാര്‍ഡി വ്യക്തിപരമായ കാരണങ്ങളാലാണ് വിരമിക്കുന്നത്. ടെലിവിഷന്‍ ഉള്‍പ്പെടെ വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഴുവന്‍ മേല്‍നോട്ടം വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഫാദര്‍ ലംബാര്‍ഡി.

ഇറ്റലിക്കാരനായ ഈശോ സഭാ വൈദികനാണ് ഫാദര്‍ ഫെഡറിക്കോ ലെംബാര്‍ഡി. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ പത്ത് വര്‍ഷക്കാലം വത്തിക്കാന്‍ മാധ്യമരംഗത്ത് നിറഞ്ഞുനിന്ന സാന്നിദ്ധ്യമാണ് ഇദ്ദേഹം

ഫാദര്‍ ഫെഡറിക്കോ ലംബാര്‍ഡിയുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. അമേരിക്കന്‍ സ്വദേശി ഗ്രെഗ് ബുര്‍ക്കയെ പ്രസ്സ്ഓഫീസ് ഡയറക്ടറായി മാര്‍പാപ്പ നിയമിക്കുകയും ചെയ്തു.

You must be logged in to post a comment Login