ശുദ്ധജല ലഭ്യത നീതിയുടെ പ്രശ്‌നം

ശുദ്ധജല ലഭ്യത നീതിയുടെ പ്രശ്‌നം

വത്തിക്കാന്‍: സമ്പന്നനും ദരിദ്രനും ഒരേ പോലെ അവകാശപ്പെട്ടതാണ് ശുദ്ധജല ലഭ്യതയെന്നും അത് നീതിയുടെ പ്രശ്‌നമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകം നേരിടുന്ന കുടിവെള്ള പ്രശ്‌നത്തെക്കുറിച്ചുള്ള അന്താരാഷ്ട്രപഠന ശിബിരത്തില്‍ പ്രതിനിധി സംഘത്തിനോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയില്‍ ജീവന്‍ നിലനില്ക്കുന്നതിനും മനുഷ്യര്‍ക്കും തൊഴിലിനുമെല്ലാം ജലം എത്രമാത്രം അനിവാര്യമാണെന്നും ഓര്‍മ്മിപ്പിച്ച പാപ്പ ജലം അതിന്റെ വിവിധ രൂപങ്ങളില്‍ ശക്തിയും ലാളിത്യവും കൊണ്ട് നമ്മെ വശീകരിക്കുന്നുവെന്നും പറഞ്ഞു.

You must be logged in to post a comment Login