ശ്രീയേശു നാമം അതിശയ നാമം- അപകടത്തില്‍ പെടുന്പോള്‍ ഈശോയെ വിളിക്കുക

ശ്രീയേശു നാമം അതിശയ നാമം- അപകടത്തില്‍ പെടുന്പോള്‍ ഈശോയെ വിളിക്കുക

മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍, ജയിലുകള്‍, എന്നിവ സന്ദര്‍ശിക്കുക, സാത്താനെ പുറത്താക്കുക തുടങ്ങിയ ഹീലിങ്ങ് മിനിസ്ട്രികളില്‍ പ്രവര്‍ത്തിക്കുന്ന വൈദികനാണ് ഫാ. റോജര്‍. അദ്ദേഹം ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം പങ്കു വയ്ക്കുകയുണ്ടായി.

ഒരിക്കല്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ വരാന്തയില്‍ കൂടി നടക്കുകയായിരുന്ന ഫാ. റോജറിനു നേര്‍ക്ക് ആറടിയില്‍ കവിഞ്ഞ് പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു മാനസിക രോഗി ദൈവദൂഷണ വാക്കുകള്‍ ഉറക്കെ വിളിച്ചു കൊണ്ട് കയ്യിലൊരു കത്തിയുമായ് പാഞ്ഞ് വന്നു. വെറും അഞ്ചടി മാത്രം പൊക്കമുള്ള വൈദികന്‍ തന്റെ നേര്‍ക്ക് പാഞ്ഞുവരുന്ന ആജാനുബാഹുവായ മനുഷ്യനോട് ഇങ്ങനെ പറഞ്ഞു, “യേശുവിന്റെ നാമത്തില്‍ കത്തി താഴെയിടുക.”

ആക്രോശിച്ചുകൊണ്ടു വന്ന വ്യക്തി പെട്ടെന്ന് തന്നെ ശാന്തനായി കത്തി താഴെയിട്ട് കടന്നു പോയി.

യേശു നാമത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഒരുദാഹരണം മാത്രമാണിത്. പരീക്ഷിക്കപ്പെടുമ്പോള്‍ യേശു എന്ന ശക്തമായ നാമം വിളിച്ചപേക്ഷിക്കുക. അവിടുന്ന് നിങ്ങളെ രക്ഷിച്ചു കൊള്ളും.

ഓര്‍ക്കുക, വിശുദ്ധരുടെ പേരുകളും ശക്തിയുള്ളതാണ്. യേശുവിന്റെയും മാതാവിന്റെ നാമങ്ങള്‍ സാത്താന്‍ വെറുക്കുന്നു. അതിനാല്‍ രക്ഷകന്‍ എന്ന് അര്‍ത്ഥമുള്ള യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുവിന്‍. അപകടങ്ങളില്‍ നിന്ന് കാത്തു കൊള്ളുകൊള്ളുവാന്‍ ശക്തിയുള്ള യേശു നാമത്തിന് കഴിയും.

 

നീതു മെറിന്‍

You must be logged in to post a comment Login