ശ്രീരാമസേനയുടെ എതിര്‍പ്പ്, കത്തോലിക്കാ സ്‌കൂളില്‍ നിന്ന് അറബി ക്ലാസുകള്‍ ഒഴിവാക്കി

ശ്രീരാമസേനയുടെ എതിര്‍പ്പ്, കത്തോലിക്കാ സ്‌കൂളില്‍ നിന്ന് അറബി ക്ലാസുകള്‍ ഒഴിവാക്കി

മാംഗ്ലൂര്‍: ഹൈന്ദവതീവ്രവാദികളുടെ എതിര്‍പ്പ് കണക്കിലെടുത്ത് കത്തോലിക്കാ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അറബിക്, ഉറുദു വിഷയങ്ങള്‍ നിര്‍ത്തലാക്കുകയും അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സെന്റ് തോമസ് എയ്ഡഡ് ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

ജൂലൈ 30 ന് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേന പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രസ്തുത വിഷയങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്. പ്രക്ഷോഭകര്‍ ക്ലാസുകള്‍ തടസ്സപ്പെടുത്തുകയും സ്‌കൂളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു.

ഭാവി തൊഴില്‍ സാധ്യതകള്‍ കണക്കിലെടുത്താണ് ഉറുദുവും അറബികും ക്ലാസുകളില്‍ അധ്യയന വിഷയമാക്കിയതെന്ന് മാനേജ്‌മെന്റ് വിശദീകരണം നല്കി.

You must be logged in to post a comment Login