ശ്രീലങ്കയ്ക്ക് പുതിയ ബിഷപ്പ്

lankaശ്രീലങ്ക:ഫാദര്‍ ക്രിസ്റ്റ്യന്‍ നോയല്‍ ഇമ്മാനുവേലിനെ ശ്രീലങ്കയിലെ ട്രിന്‍കോമാലി ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ അവരോധിച്ചു. വിരമിച്ച ബിഷപ്പ് ജോസഫ് കിങ്‌സ്‌ലിയുെട പിന്‍ഗാമിയായാണ് ബിഷപ്പ് നോയല്‍ സ്ഥാനമേല്‍ക്കുക.
378,000 ജനസംഖ്യയുള്ള ട്രിന്‍കോമാലിയില്‍ 20,000 കത്തോലിക്കര്‍ ഉണ്ട്. എന്നാല്‍ കേവലം 35 വൈദികരും 50 സന്യസ്തരുമേ അതിരൂപതയ്ക്കുള്ളത്. 1960ല്‍ ട്രിന്‍കോമാലിയില്‍ തന്നെ ജനിച്ച ഫാ. ക്രിസ്റ്റിയന്‍ നോയല്‍ 1986ല്‍ വൈദികപട്ടം സ്വീകരിച്ചു. ഇടവക വൈദികന്‍, ആരാധക്രമത്തിന്‍രെയും വേദപഠനത്തിന്റെയും തലവനായി അതിരൂപതയില്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവില്‍ വികാരിയും അതിരൂപതാ ബര്‍സാറുമായി തുടരുകയായിരുന്നു.
ശ്രീലങ്കയില്‍ ബുദ്ധമതസ്ഥരാണ് ഏറ്റവും കൂടുതല്‍ 70.2 ശതമാനം. ഹൈന്ദവര്‍ 12.6 ശതമാനവും മുസ്ലീം വിശ്വാസികള്‍ 9.7 ശതമാനവുമാണ്..

You must be logged in to post a comment Login