ഷഹബാസ് ഭാട്ടിയുടെ നാമകരണനടപടികള്‍ക്ക് തുടക്കം

ഷഹബാസ് ഭാട്ടിയുടെ നാമകരണനടപടികള്‍ക്ക് തുടക്കം

ഇസ്ലാമബാദ്: മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ മന്ത്രിയും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന ഷഹബാസ് ഭാട്ടിയെ രക്തസാക്ഷിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് രൂപത തുടക്കം കുറിക്കുന്നു. 2011 മാര്‍ച്ച് രണ്ടിനാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

കത്തോലിക്കനായിരുന്ന അദ്ദേഹം പാക്കിസ്ഥാനിലെ ആദ്യ ന്യൂനപക്ഷ മന്ത്രിയും ദൈവനിന്ദാനിയമം ദുരുപയോഗിക്കുന്നതിനെതിരെ ധീരമായി ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്ന വ്യക്തിയുമായിരുന്നു.

‘ഞങ്ങളുടെ ദേശത്തിന്റെ പുത്രന്‍ എന്ന് ഷഹബാസ് ഭാട്ടിയെ വിളിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആഡംബരങ്ങള്‍ക്ക് സമയം കണ്ടെത്താത്ത, ദരിദ്രരെ ഉപേക്ഷിക്കാത്ത, വ്യക്തിജീവിതവും കുടുംബജീവിതവും സ്വന്തം സമുദായത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഫിദെസിന് നല്കിയ സന്ദേശത്തില്‍ പാക്കിസ്ഥാനിലെ എന്‍ജി ഓ കള്‍ രേഖപ്പെടുത്തി.

അദ്ദേഹം രക്തസാക്ഷിയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച വ്യക്തിയായിരുന്നു. യേശുക്രിസ്തുവില്‍ അടിയുറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്’

ഷഹബാസ് ഭാട്ടിയുടെ സഹോദരന്‍ പോള്‍ പറയുന്നു.

You must be logged in to post a comment Login