ഷേക്‌സ്പിയര്‍ രഹസ്യകത്തോലിക്കനായിരുന്നോ?

ഷേക്‌സ്പിയര്‍ രഹസ്യകത്തോലിക്കനായിരുന്നോ?

ഏപ്രില്‍ 23 ഷേക്‌സ്പിയറിന്റെ നാനൂറാം ചരമവാര്‍ഷികമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തെ ഏറ്റവും അധികം നാടകങ്ങളിലൂടെയും കവിതകളിലൂടെയും സ്വാധീനിച്ച വ്യക്തിയായിരുന്നു ഷേക്‌സ്പിയര്‍. നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വ്യക്തമാകാത്ത ഒരു കാര്യമുണ്ട്. ഷേക്‌സ്പിയറിന്റെ കത്തോലിക്കാസഭയുമായുള്ള ബന്ധത്തെക്കുറിച്ചാണത്.

കത്തോലിക്കാസഭയുമായി ഷേക്‌സ്പിയറിന് നല്ല ബന്ധമുണ്ടായിരുന്നോ? അതോ അദ്ദേഹം രഹസ്യ കത്തോലിക്കനായിരുന്നോ? മതപീഡനങ്ങളുടെ കാലത്ത് തന്റെ കത്തോലിക്കാ വിശ്വാസം രഹസ്യമായി സൂക്ഷിക്കാന്‍ ഷേക്‌സ്പിയര്‍ നിര്‍ബന്ധിതനാവുകയായിരുന്നോ?

ഷേക്‌സ്പിയറിന്റെ എഴുത്തുകാലം ബ്രിട്ടനില്‍ മതവിപ്ലവത്തിന്റെ കാലമായിരുന്നു. ഹെന്‍ട്രി എട്ടാമന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സ്വയംപ്രഖ്യാപിത നേതാവായി മാറി. കത്തോലിക്കാ വിശ്വാസം അക്കാലത്ത് ഇംഗ്ലണ്ടില്‍ നിരോധിക്കപ്പെട്ട മതമായിരുന്നു. സ്വഭാവികമായും സമകാലികരായ മറ്റുള്ളവരെപോലെ സ്‌റ്റേറ്റ് ഇറക്കുമതി ചെയ്ത മതത്തിന്റെ വക്താവായി മാറിയിരിക്കണം ഷേക്‌സ്പിയറും.

പക്ഷേ രചനകളില്‍ കത്തോലിക്കാവിശ്വാസത്തിന്റെ സ്വാധീനം പൊതുവെ പ്രകടമായിരുന്നു. പ്രത്യേകിച്ച് ഹാംലെറ്റില്‍. കത്തോലിക്കാ പുരോഹിതര്‍ ചാരപ്രവൃത്തികള്‍ക്ക് വിധേയരായി പീഡിപ്പിക്കപ്പെടുന്നതിന്റെയും രക്തസാക്ഷിത്വം വരിക്കുന്നതിന്റെയും സൂചനകള്‍ അതിലുണ്ട്. അതുപോലെ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള സൂചനകളും.

രാജ്യത്തിന്റെ പൊതുനിയമത്തെ പ്രതി ഷേക്‌സ്പിയര്‍ തന്റെ കത്തോലിക്കാ വ്യക്തിത്വം വെളിപ്പെടുത്തിയില്ല എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പറയുന്നത്.

You must be logged in to post a comment Login