സംഗീതത്തിലൂടെ സ്വര്‍ഗ്ഗീയ പിതാവിനെ പങ്കുവയ്ക്കുന്നവര്‍

സംഗീതത്തിലൂടെ സ്വര്‍ഗ്ഗീയ പിതാവിനെ പങ്കുവയ്ക്കുന്നവര്‍

ആധുനിക ലോകത്ത് തങ്ങളുടെ സുവിശേഷ പ്രചരണ രീതിയിലൂടെ വ്യത്യ സ്തരാവുകയാണ് ഒരു പറ്റം കൊളംബിയന്‍ കന്യാസ്ത്രീകള്‍. നവമാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പ്രചരിപ്പിക്കുക എന്ന മിഷന്‍ സ്വീകരിച്ചിരിക്കുന്ന ഇക്കൂട്ടര്‍ ക്രിസ്തുവിനെ കൊടുക്കുന്നത് സംഗീതത്തിലൂടെയാണ്. സംഗീതത്തിനൊപ്പം ദൃശ്യവും പകര്‍ത്തിയപ്പോള്‍ ഇവരുടെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആഴം വര്‍ധിച്ചു.

സ്വര്‍ഗ്ഗീയ പിതാവിന്റെ ദിവ്യകാരുണ്യ പങ്കുകാര്‍ എന്ന പേരിലറിയപ്പെടുന്ന ഈ കൊളംബിയന്‍ സന്യാസ സമൂഹം തങ്ങളുടെ അടുത്ത വീഡിയോ ആല്‍ബത്തിന്റെ പണിപ്പുരയിലാണ്. പിതാവിന്റെ സ്‌നേഹം തിരിച്ചറിയാത്തവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം ഇവര്‍ അനേകം സംഗീത വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്. യോ ലേ കാന്‍ന്റോ അല്ലെങ്കില്‍ ‘ഐ സിംങ്ങ്’ എന്ന സ്പാനിഷ് ആല്‍ബം ഇവയില്‍ ഒന്നു മാത്രമാണ്.

മദര്‍ ഗെബ്രേല ഡെല്‍ അമോര്‍ ക്രൂസിഫികാഡോയും അന്‍ന്റോണിയോ ലൂട്ടെന്‍സ് എന്ന വൈദികനും ചേര്‍ന്ന് 2004ല്‍ രൂപം കൊടുത്തതാണ് സ്വര്‍ഗീയ പിതാവിന്റെ ദിവ്യകാരുണ്യ പങ്കുകാര്‍ എന്ന സന്യാസ സമൂഹം. തെക്ക് പടിഞ്ഞാന്‍ കൊളംബോയിലെ കാളി അതിരൂപതയിലാണ് സന്യാസ സമൂഹം പ്രവര്‍ത്തിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പങ്കുവച്ചു കൊണ്ട് 65 സന്യാസിനികളാണ് സഭയില്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്.

You must be logged in to post a comment Login