സംഗീത സംവിധായകന്‍ ജോബ് മാസ്റ്ററുടെ ഭാര്യ ഗ്രേയ്‌സ് ജോബ് നിര്യാതയായി

കളമശ്ശേരി: ‘അല്ലിയാമ്പല്‍കടവില്‍….’ എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനം കൊണ്ടുതന്നെ മലയാള
ചലച്ചിത്രഗാനശാഖയിലെ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയ പരേതനായ സംഗീതസംവിധായകന്‍ ജോബ് മാസ്റ്ററുടെ ഭാര്യ ഗ്രയ്‌സ് ജോബ് നിര്യാതയായി. 71 വയസ്സായിരുന്നു. സംസ്‌കാരം ഇന്നുച്ചക്ക് 3 മണിക്ക്  പത്താം പീയൂസ് പള്ളിയില്‍  നടന്നു. സംഗീതസംവിധായകന്‍ കൂടിയായ അജയ് ജോസഫ് ,സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ജയ്‌സണ്‍ ജോബ് എന്നിവര്‍ മക്കളാണ്. ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ കളമശ്ശേരിയിലുള്ള വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

You must be logged in to post a comment Login