സംവാദത്തിന് തയ്യാറാകാത്തവര്‍  ദൈവത്തെ അനുസരിക്കുന്നില്ലെന്ന് മാര്‍പാപ്പ

സംവാദത്തിന് തയ്യാറാകാത്തവര്‍  ദൈവത്തെ അനുസരിക്കുന്നില്ലെന്ന് മാര്‍പാപ്പ

pope americaസംവാദത്തിന് തയ്യാറാകാത്തവര്‍  ദൈവത്തെ അനുസരിക്കുന്നില്ലെന്ന് കാസാ സാന്തായില്‍ വച്ചുള്ള വിശുദ്ധ ബലിയര്‍പ്പണത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ബനഡിക്ട് പതിനാറാമന്റെ 88-ാം പിറന്നാളിന് ഇരട്ടി മധുരമായി ഫ്രാന്‍സിസ് മാര്‍പാപ്പ പോപ്പ് എമിറിറ്റസിന് വേണ്ടിയുള്ള ബലിയര്‍പ്പണത്തിനിടെയുള്ള പ്രസംഗത്തിലാണ് സംസാരിച്ചത്.

ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും പ്രസംഗത്തിനിടെ മാര്‍പാപ്പ പറഞ്ഞു. സംസാരിക്കാന്‍ അറിയാത്തവര്‍ക്ക് ദൈവത്തോട് എങ്ങനെ സംസാരിക്കണമെന്നും അറിയില്ല. കാരണം, പ്രാര്‍ത്ഥിക്കുവാനും സര്‍വ്വശക്തന്റെ സ്വരം ശ്രവിക്കുവാനും ഇക്കൂട്ടര്‍ക്കറിയില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ദൈവത്തെ അനുസരിക്കുന്നതിലൂടെ നമ്മുടെ ഇഷ്ടങ്ങളില്‍ നിന്നും വ്യതിചലിച്ച് ഈശ്വരന്റെ പാതയിലൂടെയാണ് നാം ചരിക്കുക. ഈശ്വരനെ അനുസരിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമെന്നും അല്ലാത്തവര്‍ക്കുമേല്‍ ദൈവശാപം ഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
7 hours ago

പിറന്നാള്‍ ദിനത്തില്‍ കരുണയുടെ വര്‍ഷത്തെക്കുറിച്ച് ബനഡിക്ട് പതിനാറാമന്‍
തന്റെ 88ാം ജന്മദിനത്തില്‍ കരുണയുടെ വര്‍ഷത്തെക്കുറിച്ച് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേക പരാമര്‍ശം നടത്തി. മാര്‍ച്ച് 13-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിക്കുന്നത്. ക്രിസ്തുവിന്റെ കരുണയാണ് സുവിശേഷത്തിന്റെ കേന്ദ്രബിന്ദു എന്ന് അദ്ദേഹം പറഞ്ഞു.
സ്‌നേഹത്തിലധിഷ്ഠിതമായ കരുണയ്ക്ക് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രത്യേകം ഊന്നല്‍ കൊടുത്തിരുന്നു എന്ന് കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയുടെ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വിനോദ് ഫിസിച്ചെല്ലാം പറഞ്ഞു.
‘സ്‌നേഹം കരുണയാണ്. കരുണ ക്ഷമിക്കുന്ന സ്‌നേഹവും’, ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ആദ്യ ചാക്രിയ ലേഖനം ‘ദൈവം സ്‌നേഹമാകുന്നു’ എന്ന പേരിലായിരുന്നു. ഇതില്‍ നിന്നും പാപ്പയുടെ സ്‌നേഹത്തോടുള്ള അഭിനിവേശം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login