സക്രാരിയുടെ ഓര്‍മ ഹൃദയങ്ങള്‍ കവരുന്നു!

സക്രാരിയുടെ ഓര്‍മ ഹൃദയങ്ങള്‍ കവരുന്നു!

ഒരു കൊച്ചു കുഞ്ഞിനെ പോലെ താന്‍ തേങ്ങിക്കരഞ്ഞു എന്ന് പറഞ്ഞത് ജര്‍മനിയില്‍ നിന്നുള്ള ഒരു ബനഡിക്ടൈന്‍ വൈദികനാണ്. മിനി ഒരു സക്രാരിയുടെ ഓര്‍മ എന്ന പുസ്തകം വായിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു, അച്ചന്‍. ഞങ്ങള്‍ക്ക് ലഭിച്ച മറ്റ് പ്രതികരണങ്ങളും വ്യത്യസ്ഥമല്ല. പലരെയും ഹൃദയത്തില്‍ പുസ്തകം ആഴത്തില്‍ തൊട്ടു. വിവാഹമോചനത്തിന് തയ്യാറായി നിന്നിരുന്ന ചിലര്‍ സക്രാരിയുടെ ഓര്‍മ വായിച്ച് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ തീരമാനിച്ചു എന്ന അറിവ് ഹൃദയവയല്‍ ബുക്ക്‌സിന്റെ അണിയറക്കാരായ ഞങ്ങള്‍ക്ക് വലിയ ആനന്ദം പകരുന്നു.

അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ ഭാര്യ മിനിയുടെ ഓര്‍മയ്ക്കായി മാധ്യമപ്രവര്‍ത്തകനായ ശാന്തിമോന്‍ കുറിച്ചുവച്ച ഹൃദയപൂര്‍വമായ ഒരു സ്മാരകമാണ് ഹൃദയവയല്‍ ബുക്ക്‌സ് ആദ്യമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം.

ഇംഗ്ലണ്ടിലെ ഒരു തണുത്ത പ്രഭാതത്തില്‍ ഒരു വിശുദ്ധ ബലിക്കിടെ കുഴഞ്ഞുവീണ് ദിവ്യാകാരുണ്യം സ്വീകരിച്ചിട്ടാണ് മിനി ശാന്തിമോന്‍ മരിക്കുന്നത്. ഒരു സക്രാരി പോലെ. ഈ പുസ്തകം ആ ജീവിതത്തെ അനശ്വരമാക്കുന്നു.

മുഖവുരയില്‍ പറയുന്നതു പോലെ, മഞ്ഞുറയുന്ന മനസ്സിന്റെ വേദനകള്‍ പകര്‍ത്തിയ പുസ്തകമാണിത്. ചങ്കടര്‍ന്നു വീണ് ഏകാന്ത നിലവിളിയുടെ സങ്കീര്‍ത്തനമായി പരിണമിച്ച ഒരാളുടെ ഓര്‍മപ്പുസ്തകം.

വായനക്കാരില്‍ നിന്നു ലഭിച്ച ഏതാനും പ്രതികരണങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു:

“മിനി ഒരു സക്രാരിയുടെ ഓര്‍മ വായിച്ചപ്പോള്‍ അസാധാരണമായ ഒരു അനുഭവമാണ് എനിക്കുണ്ടായത്. ഒരു കൊച്ചുകുഞ്ഞിനെ പോലെ തേങ്ങിക്കരഞ്ഞു കൊണ്ടാണ് പുസ്തകം വായിച്ചു മുഴുവന്‍ ഞാന്‍ വായിച്ചു തീര്‍ത്തത്. (ഫാ. നിതിന്‍ ജോസഫ് ഒ എഫ് എം കാപ്പ്)

മിനി ഒരു സക്രാരിയുടെ ഓര്‍മ ഒറ്റയിരിപ്പിനു ഞാന്‍ വായിച്ചു. അത്ര മികവോടെയും വ്യക്തതയോടെയുമാണ് മിനിയുടെ ജീവിതം രേഖപ്പെടുത്തിയിരിക്കുന്നത്. (ഫാ. സോജന്‍ മാത്യു, ബെനഡിക്ടൈന്‍ വൈദികന്‍, ജര്‍മനി)

ഒറ്റ രാത്രി കൊണ്ട് നിറകണ്ണുകളോടെയാണ് ഞാന്‍ പുസ്തകം വായിച്ചു തീര്‍ത്തത്. എന്റെ അമ്മയ്ക്കും ഒരു കോപ്പി കിട്ടി. വളരെ സന്തോഷമുണ്ടെന്ന് അമ്മ അറിയിച്ചു. (ബെനി രാജേഷ്)

പുസ്തകം കിട്ടി, അവതരണം വളരെ ഇഷ്ടപ്പെട്ടു. (ജോസ് ജോസഫ്)

ഒര്‍ലാന്‍ഡോയില്‍ നിന്നാണ് മിനി ഒരു സക്രാരിയുടെ ഓര്‍മ കിട്ടിയത്. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു. വളരെ നന്നായി മിനിയെ കുറിച്ച് എഴുതിയിരിക്കുന്നു. (ജെയ്‌മോള്‍ ജിജി)
ഞാന്‍ മിനി ഒരു സക്രാരിയുടെ ഓര്‍മ വായിച്ചു. വളരെ ഹൃദയസ്പര്‍ശിയായ പുസ്തകം. അതു വായിച്ചപ്പോള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാനും ദൈവത്തോടൊപ്പം കൂടുതല്‍ നേരം ചെലവഴിക്കാനും എനിക്ക് പ്രചോദനമുണ്ടായി. (സുനിത പോള്‍ മാക്കില്‍)

പുസ്തകം വായിച്ചു. മിനിച്ചേച്ചിക്കുള്ള ദൈവാനുഗ്രഹം. അതിനേക്കാള്‍ അനുഗ്രം ചേച്ചിയോടൊത്ത് 21 വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞത്. (റെജി ജോണ്‍)

പുസ്തകം വായിച്ചു. ശരിക്കും ഹൃദയഭേദകമായ അനുഭവം. ദൈവം അനുഗ്രഹിക്കട്ടേ. പ്രാര്‍ത്ഥനകള്‍! (റോസമ്മ റെജിമോന്‍)

പുസ്തകം കിട്ടി. നന്ദി. ചേച്ചിക്ക് ഒരു നല്ല സ്മാരകം.(സ്വപ്ന തോമസ്)
ബുക്ക് കിട്ടി…നന്ദി പറയുന്നില്ല. പകരം പ്രാര്‍ത്ഥനയോടെ ഹ്യദയത്തില്‍ സൂക്ഷിക്കട്ടെ…(ഷെറിന്‍ ചാക്കോ)
മിനി ഒരു സക്രാരിയുടെ ഓര്‍മ വായിച്ചു. കണ്ണീര്‍ പൊഴിക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ല. വിശുദ്ധമായ ജീവിതം. ശരിക്കും ഹൃദയസ്പര്‍ശി.(മഞ്ജു ജിയോ)
പുസ്തകം കിട്ടി. വളരെ നന്ദി. എന്താണ് ഞാന്‍ പറയേണ്ടത്! ഒറ്റയിരിപ്പിന് മുഴുവന്‍ വായിച്ചു. തീര്‍ന്നപ്പോള്‍ രാവിലെ 2.30. പല തവണ കണ്ണീര്‍ മൂലം വായന തടസ്സപ്പെട്ടു. ചില ഭാഗങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചു. ദൈവം അനുഗ്രഹിക്കട്ടെ! (ലിറ്റി ജോണ്‍)

പുസ്തകം കിട്ടി. ആദ്യ മൂന്നു അധ്യായങ്ങള്‍ വായച്ചപ്പോള്‍ തന്നെ എഴുതണമെന്നു തോന്നു. വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു.(ഷൈമോന്‍ തോട്ടുങ്കല്‍)

താങ്കളുടെ മനോഹരമായ പുസ്തകം വായിച്ചു. എന്നെ
വളരെ സ്പര്‍ശിച്ചു! (അനു ജോസിറ്റ്)

 

For copies: Hrudayavayal Books, VIAS Cultural Centre, Ochanthuruth, Vypeen, Kochi- 682 508. Ph: 0484-6888115

You must be logged in to post a comment Login