സന്ദര്‍ശിക്കാന്‍ പറ്റിയ സമയമല്ല, നേപ്പാള്‍ യാത്ര റദ്ദാക്കി

സന്ദര്‍ശിക്കാന്‍ പറ്റിയ സമയമല്ല, നേപ്പാള്‍ യാത്ര റദ്ദാക്കി

filoni
കാഠ്മണ്ഡു: കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് പ്രിഫക്ട് കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോനി നേപ്പാള്‍ യാത്ര റദ്ദാക്കിയതായി പുതിയ റിപ്പോര്‍ട്ട്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സെപ്തംബര്‍ 15 മുതല്‍ 19 വരെ കര്‍ദിനാള്‍ ഫിലോനി നേപ്പാള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമല്ല ഇത് എന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരിക്കുന്നതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി തങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അറിയാന്‍ സാധിച്ചത് കര്‍ദിനാള്‍ വരില്ലെന്നുമാണ് എന്നും ഈശോസഭ വൈദികന്‍ പയസ് പെരുമാന അറിയിച്ചു. കാരിത്താസ് നേപ്പാളിന്റെ തലവന്‍ കൂടിയാണ് ഇദ്ദേഹം.

You must be logged in to post a comment Login