സന്യസ്തകൂട്ടായ്മ 28 മുതല്‍

റോം: സമര്‍പ്പിത വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സന്യസ്ത കൂട്ടായ്മ ഈ മാസം 28 മുതല്‍ റോമില്‍. സന്യാസ സമൂഹങ്ങളുടെ ചുമതലയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ജോ ബ്രാസ് ഡി അവിനിസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‘സന്യസ്തജീവിതവും കൂട്ടായ്മയും’  എന്ന പേരിലാണ് സമ്മേളനം നടക്കുന്നത്. വിവിധ സന്യസ്ത വിഭാഗത്തിലുള്ള 6000 ല്‍ അധികം സന്യസ്തര്‍ റോമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

ക്രിസ്തുവിന്റെ ഭാവമാണ് സന്യസ്തര്‍ പ്രകാശിപ്പിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ജോ ബ്രാസ് ഡി അവിനിസ് പറഞ്ഞു. ക്രിസ്തുവിന്റെ മുഖഭാവങ്ങളാണ് സന്യസ്തര്‍ക്കുണ്ടാകേണ്ടത്. ലളിതജീവിതം, മറ്റുള്ളവരെ ശ്രവിക്കാനുള്ള മനസ്സ്, ശുശ്രൂഷാമനോഭാവം, ഉദാരത എന്നീ ഗുണങ്ങള്‍ സന്യസ്തര്‍ക്കുണ്ടാകണം. ദൈവത്തോടു ചേര്‍ന്നുനിന്നുകൊണ്ട് സന്യസ്ത ജീവിതം നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login