സന്യാസിനിക്കും വൈദികനും സര്‍ക്കാരിന്റെ ആദരം

സന്യാസിനിക്കും വൈദികനും സര്‍ക്കാരിന്റെ ആദരം

teachersഅറിവു പകര്‍ന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും കൂട്ടു കൂടിയും എന്നുമൊപ്പമുണ്ടായിരുന്ന അദ്ധ്യാപകരെ രാജ്യം ആദരിക്കുന്ന ദിവസമാണ് സെപ്റ്റംബര്‍ 5. ഇത്തവണ അദ്ധ്യാപകദിനത്തില്‍ സഭയുടെ അഭിമാനതാരങ്ങളായി ഉയര്‍ന്നുനിന്നത് ഒരു സന്യാസിനിയും വൈദികനുമാണ്. രാജ്യത്തെ ഏറ്റവും മികച്ച അദ്ധ്യാപകരായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 34 പേരില്‍ ഇവരുമുണ്ടായിരുന്നു.

ഫ്രാന്‍സിസ്‌കന്‍ സന്യസിനിയായ സിസ്റ്റര്‍ സിറ്റ കുടിന്‍ഹ, കാര്‍മ്മലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ ഫാദര്‍ മാത്യു തെങ്ങുമ്പള്ളി എന്നിവരാണ് ഈ ബഹുമതിക്ക് അര്‍ഹരായത്. ഹരിയാനയിലെ ഗുര്‍ഗാവൂണിലുള്ള ലേഡി ഫാത്തിമ കോണ്‍വെന്റ് സെക്കന്ററി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് സിസ്റ്റര്‍ സിറ്റ ക്യുറ്റിന്‍ഹ. മലയാളിയായ ഫാദര്‍ മാത്യു തെങ്ങുമ്പള്ളി ക്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നുമാണ് ഇവര്‍ പുരസ്‌കാരം ഏറ്റു വാങ്ങിയത്.

പുരസ്‌കാരം സന്തോഷം നല്‍കുന്നുവെന്നും ഒരേ സമയം ഇതൊരു അംഗീകാരവും വെല്ലുവിളിയുമാണെന്നും സിസ്റ്റര്‍ സിറ്റ കുടിന്‍ഹ  പറഞ്ഞു. ഇത് വിദ്യാഭ്യാസരഗത്ത് കൂടുതല്‍ കര്‍മ്മനിരതയാകാന്‍ തനിക്ക് പ്രചോദനം നലകുന്നുവെന്നും സിസ്റ്റര്‍ കുടിന്‍ഹ  കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login