സന്യാസ സമൂഹങ്ങള്‍ ദൈവകരുണയുടെ മരുപ്പച്ച; ഫ്രാന്‍സിസ് മാര്‍പാപ്പ

സന്യാസ സമൂഹങ്ങള്‍ ദൈവകരുണയുടെ മരുപ്പച്ച; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ബനഡിക്ടന്‍ സന്യാസ സമൂഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ആത്മീയതയുടെ മരുപ്പച്ച എന്ന് വിശേഷിപ്പിച്ചു. ഇന്നത്തെ സമൂഹം കരുണയെ അന്വേഷിക്കുന്നു. അത് ബനഡിക്ടന്‍ സന്യാസമൂഹം പോലുള്ളവരില്‍ നിന്ന് ഇന്നത്തെ സമൂഹത്തിന് ലഭിക്കും. പാപ്പ കൂട്ടിച്ചേര്‍ത്തു.

സന്യാസജീവിതം നയിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന പ്രത്യേക ദാനങ്ങളെയും ഉത്തരവാദിത്വങ്ങളെയും പരിപോഷിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ആത്മാവിന്റെ മരുപ്പച്ചയെ. എന്നാല്‍ മാത്രമേ വിശ്വാസികള്‍ക്കും ആത്മായര്‍ക്കും സന്യസ്തരുടെ കരുണയെന്ന ഉറവയെ ആശ്രയിക്കാന്‍ കഴിയൂ. വ്യാഴാഴ്ച റോമില്‍ വച്ച് നടത്തിയ ബനഡിക്ടന്‍ ആബട്ടുകളുടെയും
അബ്‌സെസ്സുകളുടെയും അന്താരാഷ്ട്ര കോണ്‍ഗ്രസിനിടെ പാപ്പ പറഞ്ഞു.

തങ്ങളുടെ സഭാസമൂഹത്തില്‍ കരുണയുടെ വ്യക്തികളായി ബനഡിക്ടന്‍ സന്യാസികള്‍
ജീവിക്കുന്നതിനെ പാപ്പ പ്രശംസിച്ചു. താളം തെറ്റിയ ഇന്നത്തെ അത്യാധുനിക ജീവിത രീതികള്‍ക്കിടയിലും തങ്ങളുടെ നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ ദൈവത്തെക്കുറിച്ച് പറയുന്ന ബനഡിക്ടന്‍ രീതിയും പാപ്പ എടുത്തു പറഞ്ഞ് അഭിനന്ദിച്ചു.

You must be logged in to post a comment Login