സഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനെക്കുറിച്ചും സിനഡ് ചര്‍ച്ച ചെയ്യണം: കനേഡിയന്‍ ആര്‍ച്ച് ബിഷപ്പ്

സഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനെക്കുറിച്ചും സിനഡ് ചര്‍ച്ച ചെയ്യണം: കനേഡിയന്‍ ആര്‍ച്ച് ബിഷപ്പ്

20151005cnsph314_800വത്തിക്കാന്‍:  സഭയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിനെക്കുറിച്ചും സിനഡ് ചര്‍ച്ച ചെയ്യണമെന്ന് കനേഡിയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ പോള്‍ ആന്‍ഡ്രേ ഡ്യുറോച്ചര്‍. സഭയിലെ ഉന്നത സ്ഥാനങ്ങളില്‍ സ്ത്രീകളെയും അവരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പുരുഷന്‍മാര്‍ക്കു മാത്രമേ ഡീക്കന്‍മാരാകാന്‍ സാധിക്കൂ. എന്നാല്‍ ഈ സ്ഥിതി മാറി സ്ത്രീകളെയും ഡീക്കന്‍ സ്ഥാനത്തേക്കു കൊണ്ടു വരണം. സ്ത്രീകളുടെ കഴിവിനനുസരിച്ച് സഭയിലെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്കു നല്‍കണം. അവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കണം.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ക്കു പുറമേയാണ് ഗാര്‍ഹിക പീഡനങ്ങള്‍. ലോകത്ത് 30% സ്ത്രീകളും ഏതെങ്കിലും രീതിയിലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പുരുഷന്‍ സ്ത്രീക്ക് മേലെയാണെന്നും അവന്റെ ആജ്ഞയനുസരിക്കാന്‍ വിധിക്കപ്പെട്ടവളുമാണെന്ന ധാരണ ഇല്ലാതാകണം. സഭയുടെ വാതിലുകള്‍ സ്ത്രീകള്‍ക്കു നേരെ എപ്പോഴും തുറക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login