സഭയില്‍ സ്ത്രീ-പുരുഷവിവേചനം പാടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടോ

സഭയില്‍ സ്ത്രീ-പുരുഷവിവേചനം പാടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടോ

coutoസഭയിലും സഭാ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടോ. സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്നും സഭയില്‍ സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ വത്തിക്കാനില്‍ ‘വിശ്വാസത്തിന്റെ ശബ്ദങ്ങള്‍’എന്ന പേരില്‍ സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. സഭയില്‍ പുരുഷന്‍മാര്‍ക്കു ലഭിക്കുന്ന പദവിയും പരിഗണനയും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന് വിവിധ രാജ്യങ്ങൡ നിന്നുമെത്തിയ സ്ത്രീകള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിശാലമായ കാഴ്ചപ്പാടാണ് സഭയ്ക്കുണ്ടാവേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്..

You must be logged in to post a comment Login