സഭയുടെ നന്മയ്ക്കുവേണ്ടി യുവജനങ്ങള്‍ നിലകൊള്ളണം: മാര്‍ പുത്തന്‍വീട്ടില്‍

സഭയുടെ നന്മയ്ക്കുവേണ്ടി യുവജനങ്ങള്‍ നിലകൊള്ളണം: മാര്‍ പുത്തന്‍വീട്ടില്‍

കാലടി: മാറുന്ന കാലഘട്ടത്തില്‍ സഭയുടെ പ്രതീക്ഷകളാണു യുവജനങ്ങളെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കാഞ്ഞൂര്‍ ഫൊറോന മഹായുവജന കണ്‍വന്‍ഷനില്‍ (സ്പന്ദന്‍ 2കെ 16) സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഭാവിയുടെ വാഗ്ദാനങ്ങളെന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ സന്നദ്ധരാകണം. ആധുനികസംസ്‌കാരത്തിന്റെ സ്വാധീനങ്ങളെ വിവേചനാശേഷിയോടെ സമീപിക്കാന്‍ ജാഗ്രത ആവശ്യമാണ്.

സ്വീകരിക്കേണ്ട നന്മകളെ സ്വീകരിക്കാനും ഉപേക്ഷിക്കേണ്ട തിന്മകളെ ഉപേക്ഷിക്കാനുമുള്ള ആര്‍ജവമാണു യുവാക്കളില്‍നിന്നു പ്രതീക്ഷിക്കുന്നത്. സഭയുടെ ശുശ്രൂഷകള്‍ക്കു ചടുലത പകരാന്‍ യുവാക്കളുടെ സാന്നിധ്യവും സഹകരണവും ഗുണകരമാകുമെന്നും മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.

കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന കണ്‍വന്‍ഷനു പതാക ഉയര്‍ത്തലോടെയാണു തുടക്കമായത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെ സന്ദേശവുമായി വെള്ളരിപ്രാവിനെ പറത്തി. കാഞ്ഞൂര്‍ ഫൊറോന വികാരി റവ.ഡോ.വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

You must be logged in to post a comment Login