സഭയുടെ പ്രഥമ ദൗത്യം വിശ്വാസ പരിശീലനം:ആര്‍ച്ച് ബിഷപ്പ് മാര്‍ പെരുന്തോട്ടം

സഭയുടെ പ്രഥമ ദൗത്യം വിശ്വാസ പരിശീലനം:ആര്‍ച്ച് ബിഷപ്പ്  മാര്‍ പെരുന്തോട്ടം

ചങ്ങനാശ്ശേരി: ക്രൈസ്തവ സഭയുടെ പ്രഥമ ദൗത്യം വിശ്വാസ പരിശീലനമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.

അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ മതബോധന വര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

യേശുവിന്റെ മാര്‍ഗങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണു വിശ്വാസ പ്രഘോഷണത്തിന്റെ ദൗത്യം. വിശ്വാസ പരിശീലന രംഗത്ത് ഭാരതസഭയില്‍ അഭിമാനര്‍ഹമായ സേവനമാണ് ചങ്ങനാശ്ശേരി അതിരൂപത നിര്‍വഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

You must be logged in to post a comment Login