സഭയുടെ ഭാവി ഏഷ്യയില്‍ : പോപ്പ് ഫ്രാന്‍സിസ്

സഭയുടെ ഭാവി ഏഷ്യയില്‍ : പോപ്പ് ഫ്രാന്‍സിസ്

pope-francis-tagle-20141120-1_C1A931E342994A4CA6E314C57D579F2Fഏഷ്യയിലാണ് താന്‍ സഭയുടെ ഭാവി കാണുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. മനിലയിലെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഏഷ്യയിലെ സഭയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ ഫ്രാന്‍സിസ് പാപ്പ പങ്കുവെച്ചത്. ബാംഗ്ലൂരിലെ പൊന്തിഫിക്കല്‍ അഥീനിയം ഫോര്‍ ഫിലോസഫി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുമ്പോളാണ് കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ഇക്കാര്യം വെളിപ്പെടുത്തിയത്. കാരിത്താസ് ഇന്റല്‍നാഷണലിന്റെയും കാത്തലിക് ബിബ്ലിക് ഫെഡറേഷന്റെയും തലവനായി ചുമതലയേറ്റതിനു ശേഷം മാര്‍പാപ്പയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചുമതലകളിലേറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യര്‍ ഏഷ്യന്‍ സഭാംഗങ്ങളാണെന്നും സഭയുടെ ഭാവി തന്നെ ഏഷ്യയിലാണെന്നും മാര്‍പാപ്പ പറഞ്ഞതായി അദ്ദേഹം സൂചിപ്പിച്ചു. ‘ഇതൊരു ബഹുമതിയാണ്. അതൊടൊപ്പം വലിയൊരു വെല്ലുവിളിയും ഉത്തരവാദിത്വവും കൂടിയാണ്. ഇത് മഹത്തായൊരു വിളിയും കൂടിയാണ്. സഭയ്ക്കും സഭാസമൂഹത്തിനും ഏതൊക്കെ രീതിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാമെന്നത് നാം ചര്‍ച്ച ചെയ്യുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം’, കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ പറഞ്ഞു.

You must be logged in to post a comment Login