സഭയുടെ സ്വത്ത് പിടിച്ചെടുത്തതിനെതിരെ പ്രക്ഷോഭം

സഭയുടെ സ്വത്ത് പിടിച്ചെടുത്തതിനെതിരെ പ്രക്ഷോഭം

വിയറ്റ്‌നാം: സര്‍ക്കാര്‍ അന്യായമായി സഭയുടെ സ്വത്ത് പിടിച്ചെടുത്തതിനെതിരെ പ്രക്ഷോഭം നടത്തിയ ക്രൈസ്തവ നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തിനെതിരെ ശക്തമായ വിമര്‍ശനം. വിയറ്റ്‌നാമിലെ സൗത്തേണ്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ വക 1,000 സ്വകയര്‍ മീറ്റര്‍ സ്ഥലമാണ് പബ്ലിക്ക് പാര്‍ക്ക് പണിയാനായി ഏപ്രില്‍ 11 ന് ഗവണ്‍മെന്റ് കയ്യേറിയത്. ഇതോടെ വിശ്വാസികള്‍ തടിച്ചുകൂടുകയും ബാനറുകള്‍ വലിച്ചുകെട്ടുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം നൂറു കണക്കിന് മുഖംമൂടി ധാരികള്‍ പളളിയുടെ മുമ്പിലെത്തി പ്രക്ഷോഭകാരികളെ ആക്രമിക്കുകയും പരിക്കേല്പിക്കുകയുമായിരുന്നു.

You must be logged in to post a comment Login