സഭയുടേയും വിശ്വാസിയുടേയും പ്രഥമദൗത്യം വിശ്വാസ പ്രഘോഷണം: ഡോ.ക്രിസ്തുദാസ്

സഭയുടേയും വിശ്വാസിയുടേയും പ്രഥമദൗത്യം വിശ്വാസ പ്രഘോഷണം: ഡോ.ക്രിസ്തുദാസ്

അടൂര്‍: സഭയും വിശ്വാസികളും സുവിശേഷപ്രഘോഷണം തങ്ങളുടെ പ്രഥമദൗത്യമായി കാണണമെന്ന് തിരുവനന്തപുരം അതിരൂപതാ നിയുക്ത മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് രാജപ്പന്‍. ലത്തീന്‍ രൂപതകളുടെ സുവിശേഷപ്രഘാഷണസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിലും സഭയുമായുള്ള ബന്ധത്തിലും സുവിശേഷത്തിന് സാക്ഷ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവസഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു സഭയുടെ അംഗങ്ങളായിരിക്കെത്തന്നെ ഇതര സഭകളെക്കുറിച്ചു പഠിക്കാനും അവരുമായി തുറന്ന ചര്‍ച്ചകള്‍ നടത്താനും കഴിയണം. പരസ്പരം കൂടുതലറിയാന്‍ ഇത് ഗുണം ചെയ്യും. സൗഹൃതത്തിലൂടെയും കൂട്ടായ്മയിലൂടെയും സഭകള്‍ ഒന്നിച്ചു മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login