സഭയെ കുടുംബമായി കാണണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

സഭയെ കുടുംബമായി കാണണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സഭയെ  ഒരു കുടുംബമായി കാണാന്‍ സഭാംഗങ്ങള്‍ക്കു സാധിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ മിഷന്‍ ശില്‍പശാലയയുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങളുടെ കുടുംബമാണ് സഭ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നത്. മിഷനറിമാര്‍ സഭയുടെ ശക്തിയാണ്. പരസ്പരം പ്രോത്സാഹിപ്പിക്കുവാനും വീഴ്ചകള്‍ തിരുത്തി മുന്നേറാനും സഭാംഗങ്ങള്‍ പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സഭയുടെ മിഷന്‍ മേഖല കൂടുതല്‍ ശക്തമാക്കുന്നതിന് തീക്ഷ്ണമായ പ്രാര്‍ത്ഥന ആവശ്യമുണ്ട്. ഓരോ രൂപതകളിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേക സെന്ററുകള്‍ വേണം കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.

രണ്ടു ദിവസങ്ങളിലായി നടന്ന ശില്‍പശാലയില്‍ കേരളത്തിലും പുറത്തുമുള്ള രൂപതകള്‍ സന്യാസസഭകള്‍ എന്നിവിടങ്ങളിലെ വൈദിക സന്യസ്ത അല്‍മായ പ്രതിനിധികള്‍ പങ്കെടുത്തു.

You must be logged in to post a comment Login