സഭയെ തകര്‍ക്കുന്നത് പണവും അപവാദവും; ബിഷപ്പുമാരോട് പാപ്പ

സഭയെ തകര്‍ക്കുന്നത് പണവും അപവാദവും; ബിഷപ്പുമാരോട് പാപ്പ

വത്തിക്കാന്‍ സിറ്റി: ഭിന്നത, അപവാദം, പണം ഇവയെല്ലാം പിശാചിന്റെ കയ്യിലെ ആയുധങ്ങളാണെന്ന് ബിഷപ്പുമാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മിഷന്‍ രാജ്യങ്ങളിലേക്ക് പുതിതായി നിയമിച്ച ബിഷപ്പുമാരുടെ ഫോര്‍മേഷന്‍ കോഴ്‌സിന്റെ അവസാന ദിനത്തില്‍ അവരോട് സംസാരിക്കുകയായിരുന്നു പാപ്പ.

വ്യത്യസ്ത മിഷന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന നിങ്ങള്‍ക്കെല്ലാം സുവിശേഷവല്‍ക്കരണത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുവാനുള്ള ഉത്തരവാദിത്വവും ഭാഗ്യവുമാണ് ലഭിച്ചിരിക്കുന്നത്. പാപ്പ അവരോട് പറഞ്ഞു.

വൈദികരുടെ ആവശ്യങ്ങളോടും അഭ്യര്‍ത്ഥനകളോടും പ്രതികരിക്കുകയെന്നതാണ് ഒരു ബിഷപ്പിന്റെ പരമപ്രധാനമായ ഉത്തരവാദിത്വമെന്ന് പാപ്പ അവരെ ഓര്‍മ്മപ്പെടുത്തി. അതോടൊപ്പം സുവിശേഷവല്‍ക്കരണത്തിന് തടസ്സമാകുന്ന പിശാചിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പാപ്പ അവരോട് പങ്കുവച്ചു. ആരുടെയെങ്കിലും കീശയിലൂടെയോ അല്ലെങ്കില്‍ പരദൂഷണത്തിലൂടെ നാശം വിതയ്ക്കുന്ന നാവിലൂടെയോ ആകാം പിശാച് പ്രവേശിക്കുന്നത്.

തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഇടയജനങ്ങളുടെയും വൈദികരുടെയും അവരുടെ സെമിനാരി വിദ്യാര്‍ത്ഥികളുടെയും ശരിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

You must be logged in to post a comment Login