സഭയ്ക്ക് പരിക്ക് പറ്റുമ്പോള്‍ സംരക്ഷിക്കുന്ന മാലാഖമാര്‍

സഭയ്ക്ക് പരിക്ക് പറ്റുമ്പോള്‍ സംരക്ഷിക്കുന്ന മാലാഖമാര്‍

സഭയുടെ ആരംഭം മുതല്‍ മാലാഖമാരുണ്ടായിരുന്നു. സഭ അവസാനിക്കുന്നതുവരെയും മാലാഖമാരുണ്ടായിരിക്കും. കാരണം സഭയെ ദുഷ്ടാരൂപികളില്‍ നിന്ന് സംരക്ഷിക്കുന്നത് മാലാഖമാരാണ്. എന്തുകൊണ്ടെന്നാല്‍ സഭയുടെ ആരംഭ നിമിഷം മുതല്‍ സഭയെ തകര്‍ക്കാന്‍ സാത്താന്യശക്തികള്‍ ശ്രമിച്ചിരുന്നു. അവയെ തകര്‍ക്കുകയും സഭയെ കാത്തുസംരക്ഷിക്കുകയുമാണ് മാലാഖമാര്‍ ചെയ്യുന്നത്.

ഓരോ സ്ഥലത്തെ സഭയ്ക്കും ഓരോ മാലാഖമാരുണ്ടെന്ന് വെളിപാട് പുസ്തകം പറയുന്നു. ഇക്കാരണത്താല്‍ മാലാഖമാരെ പ്രത്യേകമായിട്ടാണ് സഭാജീവിതത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

1215 ലെ ലാറ്ററന്‍ കൗണ്‍സിലാണ് മാലാഖമാരുടെ അസ്തിത്വത്തെ ഒരു വിശ്വാസസത്യമായി ആദ്യമായി പ്രഖ്യാപിച്ചത്. 1870 ലെ വത്തിക്കാന്‍ കൗണ്‍സിലും ലാറ്ററന്‍ കൗണ്‍സിലിനെ ശരിവയ്ക്കുന്നുണ്ട്.

സഭ ആരാധനക്രമത്തില്‍ മാലാഖമാരോട് ചേര്‍ന്നാണ് ദൈവത്തെ സ്തുതിക്കുന്നത്. മാത്രവുമല്ല സഭ അവരോട് പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്യുന്നു. മാലാഖമാരില്‍ മിഖായേല്‍- ഗബ്രിയേല്‍- റഫായേല്‍ സഖ്യമാണ് സഭയുടെ സംരക്ഷണത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് വിശ്വസിച്ചുപോരുന്നു.

സാര്‍വ്വത്രികസഭയുടെ പ്രത്യേക  മധ്യസ്ഥനാണ് വിശുദ്ധ മിഖായേല്‍. ദൈവത്തിന്റെ അജയ്യമായ ശക്തി സഭയ്ക്ക് പകര്‍ന്നുനല്കി സഭയെ കരുത്തുള്ളതാക്കി മാറ്റുന്നത് ഗബ്രിയേലാണ്. സാത്താന്‍ സഭയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് മുകളില്‍ എഴുതിയല്ലോ. ഇപ്രകാരമുള്ള യുദ്ധത്തില്‍ ഇരുവശത്തും പരിക്കുകളുമേല്ക്കുക സ്വഭാവികമാണ്. സഭയുടെ ഇത്തരം പരിക്കുകളില്‍ സഭയെ ശുശ്രൂഷിക്കുന്ന ഉത്തരവാദിത്തം റഫായേല്‍ മാലാഖയ്ക്കുള്ളതാണ്.

ബി

You must be logged in to post a comment Login