സഭാജീവിതം ആധ്യാത്മികതയില്‍ പുനരവലോകനം ചെയ്യപ്പെടണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

സഭാജീവിതം ആധ്യാത്മികതയില്‍ പുനരവലോകനം ചെയ്യപ്പെടണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സഭാജീവിതത്തിന്റെ എല്ലാ തലങ്ങളും ആധ്യാത്മികതയില്‍ പുനരവലോകനം ചെയ്യപ്പെടണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണ സെമിനാറില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍

ശക്തമായ ആധ്യാത്മിക അടിത്തറയില്‍ നിന്നും രൂപപ്പെട്ടതാണ് സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും. ഇവ നിലനിര്‍ത്തി യഥാര്‍ത്ഥ ക്രൈസ്തവസാക്ഷ്യത്തിലുള്ള വിശ്വാസജീവിതമാണ് സഭാംഗങ്ങളില്‍ നിന്നും സഭ പ്രതീക്ഷിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ആധ്യാത്മിക അടിത്തറയും ശക്തിയും ഹൃദയത്തിലേറ്റിയാവണം നമ്മുടെ വിശ്വാസയാത്രയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, എല്‍ആര്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, സെക്രട്ടറി സിസ്റ്റര്‍ മെറീന എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിന്റെ രണ്ടാം ദിനമായ ഇന്നലെ റവ. ഡോ. സെബി ചാലയ്ക്കല്‍, റവ. ഡോ. ജോസ് ചിറമേല്‍, റവ. ഡോ. സെയ്‌ജോ തൈക്കാട്ടില്‍, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജോസഫ് ചാലിശേരി, റവ. ഡോ. ടോണി നീലങ്കാവില്‍, സിസ്റ്റര്‍ ഡോ. റിന്‍സി മരിയ, ഡോ. ലിജി ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

You must be logged in to post a comment Login